കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഉണങ്ങിയ മരങ്ങള്‍ വീഴാനായി നില്‍ക്കുന്നു

  • രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ മരങ്ങള്‍ വീണ് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഉണങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പോലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്ന് ജനങ്ങള്‍. ഈ പാതയില്‍ നിരവധി സ്ഥലങ്ങളില്‍ ഉണങ്ങിയ മരങ്ങള്‍ തന്നെ മുറിച്ചുമാറ്റാതെ അപകടഭീഷണി ഉയര്‍ത്തി ഉണ്ടെന്നും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോലും ഇത് മുറിച്ചു മാറ്റാനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല എന്നും ആളുകള്‍ പരാതിപ്പെടുന്നുണ്ട്. ഈ പാതയിലെ വണ്ണാത്തികാനത്തിനടുത്ത് മരം ഉണങ്ങി ഇരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനടുത്തു കൂടിയാണ് വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത്. മരം വീണാല്‍ വൈദ്യുത ലൈനും വൈദ്യുതി തൂണുകളും അടക്കം തകരും. ഇതുവഴി കടന്നുപോകുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എല്ലാം ഇത് കാണുന്നുണ്ടെങ്കിലും മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതുപോലെ സംസ്ഥാനപാതയില്‍ ഒട്ടനവധി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉണ്ടെന്നും എത്രയും വേഗം ഇവ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വലിയതോതിലുള്ള പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരും എന്ന് ജനങ്ങള്‍ പറയുന്നുണ്ട്.

Leave a Reply