രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയിലെ പൈനിക്കര പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്ന വാഹന യാത്രയും കാല്‍നടയാത്രയും ദുരിതത്തിലായതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പാലത്തിന്റെ പണികഴിഞ്ഞ് മൂന്നുമാസം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ പാലത്തിന് സമാന്തരമായി ഉണ്ടാക്കിയ റോഡ് ഇത്തരത്തില്‍ തകര്‍ന്നത് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിലവില്‍ ഇവിടെ ടാറിങ് റോഡ് ഇല്ലാത്ത സ്ഥിതിയാണ് ഉള്ളത്. കുഴികളും ചെളിയും നിറഞ്ഞ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഇതു വഴി ചാടിച്ചാടി വേണം നടക്കാന്‍. ഇവിടെയുണ്ടായ പാതാള കുഴികള്‍ കാരണം അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത നിലയില്‍ തകര്‍ന്ന റോഡ് നന്നാക്കാന്‍ എത്രയുംവേഗം നടപടിയുണ്ടാകണമെന്ന് വ്യാപാരികള്‍ പറഞ്ഞു. അല്ലാത്തപക്ഷം വന്‍തോതിലുള്ള പ്രക്ഷോഭം ആരംഭിക്കു മെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.