കൊട്ടോടി ടൗണിൽ യുവശക്തി ക്ലബ്ബ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.
രാജപൂരം : കൊട്ടോടി യുവശക്തി ആട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. ടൗണിൽ നടന്ന പരിപാടിയിൽ യുവശക്തി ക്ലബ് ഭാരവാഹികൾ രാജപുരം സബ് ഇൻസ്പെക്ടർ മുരളീധരന് സ്പീഡ് ബ്രേക്കർ കൈമാറി. ക്ലബ്ബ് പ്രസിഡന്റ് ടി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
കള്ളാർ പഞ്ചായത്ത് വാർഡംഗങ്ങളായ പി.ജോസ്, എം. കൃഷ്ണകുമാർ, കൊട്ടോടി ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മിസ്ട്രിസ് വിജി ജോസഫ് . പിടി എ പ്രസിഡന്റ് എ.ശശിധരൻ, ഓട്ടോ തൊഴിലാളി കെ.ബാബു, ബാലഗോപാൽ കൊട്ടോടി, കെ.അനിൽ കുമാർ, എച്ച് എം സി ചെയർമാൻ ബി.അബ്ദുള്ള എന്നിവർ സംസാരിച്ചു. യുവശക്തി ക്ലബ് സെക്രട്ടറി ഇർഷാദ് കൊട്ടോടി സ്വഗതവും ട്രഷറർ ഉദയകുമാർ നന്ദിയും പറഞ്ഞു.