മാലക്കല്ല് വാണിയംപുരയിടത്തിൽ വി.സി.തോമസ് (77) നിര്യാതനായി.
രാജപുരം: മാലക്കല്ല് വാണിയംപുരയിടത്തിൽ വി.സി.തോമസ് (77) നിര്യാതനായി. സംസ്കാര ശുഷകൾ 3-8-23 (വ്യാഴം) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു മാലക്കല്ല് ലൂർദ്ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ സംസ്കരിക്കും. മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്. ഭാര്യ. സിസിലി മാലക്കല്ല് ഇട്ടിപ്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ : വിൻസി ജോണി (കുവൈറ്റ്) , ബിന്ദു സന്തോഷ് (ഫ്ലോറിഡാ) , ബിനേഷ് തോമസ് , ബിനി നിബിൻ (കുവൈറ്റ് ). മരുമക്കൾ. ജോണി മത്തായി എളമ്പാശ്ശേരിൽ പയ്യാവൂർ, സന്തോഷ് സൈമൺ പറമ്പേട്ട് ഏറ്റുമാനൂർ, സോണിയ സ്റ്റീഫൻ നിരപ്പുതോട്ടിയേൽ ഉഴവൂർ,നിബിൻ ലൂക്കോസ് ഓലിയാനിക്കൽ കരിംകുന്നം.