മാലക്കല്ല് സെന്റ് മേരിസ് എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.
രാജപുരം: മാലക്കല്ല് സെന്റ് മേരിസ് എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം താരവും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ ജിതിൻ വയലുങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എം.എ.സജി, കൃഷ്ണകുമാർ, സൗമ്യ സന്തോഷ്, സിസ്റ്റർ ജയ്മേരി, ഒ.എൻ.നന്ദന എന്നിവർ സംസാരിച്ചു. തുടർന്ന് ഫാദർ ജിതിൻ വയലുങ്കലിന്റെ സംഗീതവിരുന്നും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.