പൂടങ്കല്ല് താലൂക്ക് ആശുപത്രി: എയിംസ് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമരത്തിലേക്ക്.

രാജപുരം:  പൂടങ്കല്ല് താലൂക്ക് ആശുപത്രി യുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും മെഡിക്കൽ, പാരാ മെഡിക്കൽ ഉദ്യോഗസ്ഥരെയും നിയമിക്കണമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ എക്സിക്യൂട്ടിവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. സൂര്യനാരായണ ഭട്ട്, അഹമ്മദ് കിർമാണി, കൃഷ്ണദാസ്.വി. കെ, പ്രീത സുധീഷ്, സുമിത നീലേശ്വരം, അനന്തൻ പെരുമ്പള, നാസർ കൊട്ടിലങ്ങാട്, ഗീതാ ജോണി, നാസർ ചെർക്കളം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഉസ്മാൻ പള്ളിക്കാൽ, അബ്ദുൽറഹ്മാൻ നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.

Leave a Reply