രാജപുരം: ബേളൂർ ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള നെൽകൃഷി നാട്ടിനടീൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉത്ഘാടനം ചെയ്തു. ദേവസ്ഥാനം പ്രസിഡന്റ് ബി. എം.തമ്പാൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.നാരായണൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, എട്ടാം വാർഡ് മെമ്പർ പി. ഗോപി, ആസൂത്രണസമിതി ഉപാധ്യക്ഷൻ യു. ഉണ്ണികൃഷ്ണൻ, കൃഷി അസിസ്റ്റന്റ് ജയപ്രകാശ്, കെ.രാമചന്ദ്രൻമാഷ് , വാർഡ് കൺവീനർ എ.അരവിന്ദൻ എന്നിവർ സംസാരിച്ചു. 12പ്രാദേശിക സമിതികളിൽ നിന്ന് 350ൽ അധികം ആളുകൾ പങ്കെടുത്തു.