രാജപുരം: ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സമാപനത്തിന്റെ ഭാഗമായി
കള്ളാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിമുക്തഭടന്മാരെ ആദരിച്ചു. കുടുംബൂർ ജിടിഡബ്ല്യു എൽ പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. വീര മൃത്യൂ വരിച്ച ജവാൻ സന്തോഷിന്റ ഓർമയ്ക്ക് വേണ്ടി സ്ഥാപിച്ച ശിലാഫലകം പഞ്ചായത്ത് പ്രസിഡന്റ് അനാഛാദനം ചെയ്തു പതാക ഉയർത്തി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി , പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ, സണ്ണി ഓണശ്ശേരി, സബിത, ഹെഡ്മിസ്ട്രസ്സ് വനജ, കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് പ്രസിഡന്റ് എം.എം.മാത്യു , സെക്രട്ടറി സി.ബാലകൃഷണൻ നായർ ,
കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് അധ്യാപകൻ ബിപിൻ ജോസ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസ് എബ്രാഹം സ്വാഗതവും സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ പി.ഗീത നന്ദിയും പറഞ്ഞു. ചടങ്ങിൽ കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലയും രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെയും എൻ എസ് എസ് വിദ്യാർത്ഥികളും, കുടുംബൂർ സ്കൂൾ വിദ്യാർത്ഥികളും, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും, നാട്ടുകാരും സംബന്ധിച്ചു.
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും വീരമൃത്യൂ വരിച്ച ജവാൻ സന്തോഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആദരിച്ചു.