കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളിൽ വെള്ളരി വിളവെടുത്തു.

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് കൃഷി ചെയ്ത വെള്ളരിയുടെ വിളവെടുപ്പ് ഹെഡ് മിസ്ട്രസ് ഷേർളി ജോർജ് നിർവഹിച്ചു. സ്ഥലമുടമ കയ്യാല വളപ്പിൽ കുഞ്ഞമ്പു സൗജന്യമായി അനുവദിച്ച സ്ഥലത്താണ് തുടർച്ചയായ അഞ്ചാം വർഷവും കൃഷി ചെയ്തത്. സീനിയർ അസിസ്റ്റന്റ് കെ.പി.ബാബു, സ്കൗട്ട് മാസ്റ്റർ വി.കെ.ഭാസ്കരൻ , ഗൈഡ് ക്യാപ്റ്റൻ മാരായ പി.പ്രമോദിനി, പി.സരോജിനി, സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി ചെയർമാൻ പി.കെ.ബാബ രാജൻ, രാഹുൽ രവീന്ദ്രൻ, സ്കൗട്ട് ഗൈഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Leave a Reply