
രാജപുരം: മാർക്സ് വായനശാല& ഗ്രന്ഥാലയം അട്ടക്കണ്ടത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനത്തിൽ ഗ്രന്ഥശാല സംരക്ഷണസദസ്സ് സംഘടിപ്പിച്ചുകോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മുൻ മെമ്പർ മധുകോളിയാർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി രാവിലെ പതാക ഉയർത്തുകയും വൈകുന്നേരം വിപുലമായ രീതിയിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സും അക്ഷരജ്വാലയും തെളിയിച്ചു..
വായനശാല പ്രസിഡന്റ് സി വി സേതുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജഗന്നാഥ് എം വി സ്വാഗതവും ലൈബ്രേറിയൻ ദീപ രാജീവൻ നന്ദിയും പറഞ്ഞു….