- രാജപുരം: കോടോം-ബേളൂര്‍ കുടുംബശ്രീ സിഡിഎസില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4,17000 രൂപ കുടുംബശ്രീ ജില്ലാമിഷന്‍ എഡിഎംസിമാര്‍ക്ക് കൈമാറി. ചടങ്ങില്‍ പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ പി.ശാന്തകുമാരി സ്വാഗതം പറഞ്ഞു. ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ശ്രീലത.പി അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ കുഞ്ഞമ്പു, അനീഷ് കുമാര്‍,അമ്പാടി.കെ, എഡി എംസി ഹരിദാസ്, ജോസഫ് എന്നിവര്‍ സംബന്ധിച്ചു. വൈസ്.ചെയര്‍പേഴ്സണ്‍ അമ്മിണി ജോസ് നന്ദി പറഞ്ഞു.