HFHS അബുദാബിയുടെ ഓണം “തെയ്തക 2023” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. “ന്നാ താൻ കേസ് കൊട് ” സിനിമയിൽ ജഡ്ജിയായി, ലോക മലയാളികളുടെ മനം കവർന്ന അനുഗ്രഹീത കലാകാരൻ; കുഞ്ഞി കൃഷ്ണൻ മാഷ്. കേരള സർക്കാർ ചലച്ചിത്ര അവാർഡ് ജേതാവ്, അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, ഫലിത പ്രിയൻ, അതിലുപരി ഒരു നല്ല മനുഷ്യസ്നേഹി.. *HFHS രാജപുരം UAE കൂട്ടായ്മയുടെ (അബുദാബി ഘടകം) ഓണാഘോഷം പരിപാടി “തെയ്തക 2023 ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2023 ഒക്ടോബർ 7 ശനിയാഴ്ച്ച വൈകുന്നേരം അദ്ദേഹം അബുദാബി കേരള സോഷ്യൽ സെന്ററിൽ വച്ച് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് ശ്രീ. വീരാൻകുട്ടി ആശംസ പറഞ്ഞു. 2023 ഒക്ടോബർ 22ന് അബുദാബി മുസ്സഫയിലെ കടായി കിച്ചൻ റെസ്റ്റോറന്റിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിൽ പൂക്കളം, ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, കോമഡി സ്കിറ്റ്, നാടൻ പാട്ട്, നാടോടി നൃത്തം, ഒപ്പന, മാർഗംകളി, തിരുവാതിര തുടങ്ങിയവ ഉണ്ടാകും. UAE ലെ എല്ലാ ഹോളിഫാമിലി ഹൈസ്കൂൾ രാജപുരം പൂർവ്വ വിദ്ധ്യാർത്ഥി സുഹൃത്തുക്കൾക്കും “തെയ്തക 2023″ലേക്ക് സ്നേഹോഷ്മളമായ സ്വാഗതം🥰. കാസർഗോഡ്കാരായ ഞങ്ങൾക്ക്, കാസർഗോഡ്കാരനായ ഈ വലിയ കലാകാരനെ ഈ ആഘോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനത്തിന് കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു. സാറിന് ഒരുപാട് നന്ദി… 🙏🌹