രാജപുരം : നബാർഡിന്റെ പട്ടിക വർഗ വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോടോം-ബേളൂർ പഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തെ യുവതീ യുവാക്കൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോളിയാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.വി.ജഗന്നാഥ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളിൽ നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ഡോ: സെൽവരാജ്, സി ആർ ഡി ഡയറക്ടർ ഡോ: ശശികുമാർ, പ്രോഗ്രാം കോർഡിനേറ്റർ ഇ.സി.ഷാജി തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
പരിപാടിയിൽ സതീന്ദ്രൻ ചീരോൽ, പി.കെ.രാജീവ്, ദാമോദരൻ മൊയാലം, പി.അജിത, ഗ്രീഷ്മ മനു, ലീല കോളിയാർ, പ്രമോദ് തൊട്ടിലായി തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം മാനേജർ കെ.എ.ജോസഫ് സ്വാഗതവും, പിടിഡിസി പ്രസിഡണ്ട് രമേശൻ മലയാറ്റുകര നന്ദിയും പറഞ്ഞു.