കാസർഗോഡ് ജില്ലയിലെ തെങ്ങ് കർഷകർക്ക് പ്രത്യേക സാമ്പത്തി പാക്കേജ് അനുവദിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ :

രാജപുരം : ജില്ലയിലെ നാളികേര കർഷകർ വളരെ വലിയ പ്രതിസന്ധിയിലാണ്. വിലത്തകർച്ചയും വർദ്ധിച്ചു വരുന്ന ഉല്പാദനച്ചെലവും പുതിയ രോഗകീടബാധകളും കാരണം കൊണ്ടു തെങ്ങുകൃഷി തന്നെ ഉപേക്ഷിക്കേണ്ടുന്ന ഒരു മാനസിക അവസ്ഥയിലാണ് തെങ്ങു കർഷകർ.

ഈ അവസ്ഥയിൽ സർക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടെങ്കിൽ മാത്രമേ തെങ്ങ് കർഷർക്ക് മുമ്പോട്ടു പോകാൻ പറ്റുകയുളളു. ആയതിനാൽ പച്ചത്തേങ്ങയ്ക്ക് കിലോഗ്രാമിന് 40 രുപയെങ്കിലും തറവില നിശ്ചയിച്ചു ഓരോ പഞ്ചായത്തിലും രണ്ടു സംഭരണ കേന്ദ്രങ്ങളിലെങ്കിലും കാര്യക്ഷമമായി തേങ്ങ സംഭരണം നടത്തുകയും സംഭരണ തുക കുടിശ്ശീഖ വരുത്താതെ കർഷകർക്ക് കൃത്യമായ വിതരണം ചെയ്യേണ്ടതാണത്.

ഇത്തരം കാര്യങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കാൻ കാസർഗോഡു ജില്ലയിലെ തെങ്ങ് കർഷകർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെടുന്നു.

മുതിർന്ന നേതാവ് ടി.കെ നാരായണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ബങ്കളം പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം: കെ.കെ സുകുമാരനും അശോചനം ചന്ദ്രൻ കമ്പല്ലൂരും. ആശംസ പ്രസംഗങ്ങൾ: ജില്ലാ പ്രസിസന്റ് സ: എം അസിനാർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സ: കെ.എസ് കുര്യാക്കോസ്, സ: എം. കുമാരൻ Ex MLA മണ്ഡലം സെക്രട്ടറി സ: എൻ. പുഷ്പ രാജൻ, മിൽമ ഉത്തര മേഖല ഡയരക്ട്ടർ പി.പി നാരായണൻ., എ.ഐ ടി.യു സി വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി എ. രാഘവൻ ബി.കെ.എം.യു മണ്ഡലം സെക്രട്ടറി സ: സി.പി.സുരേഷ്, മഹിള സംഘം പ്രസിണ്ടന്റ്: തങ്കമണി , പ്രസിഡിയം: ടി.കെ നാരായണൻ, എ.കെ.രാജപ്പൻ രത്നാകരൻ നമ്പ്യാർ., എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.വി കുഞ്ഞമ്പു പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

Leave a Reply