രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 1994-95 എസ് എസ് എൽ സി ബാച്ച്, ‘ഇതൾ 94-95’ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
ബാച്ചിലെ അംഗങ്ങളും മുൻ അധ്യാപകരും പിടിഎ അംഗങ്ങളുമടക്കം അൻപതോളം പേർ പരിപാടിയിൽ പങ്കെടുത്തു. അകാലത്തിൽ വേർപിരിഞ്ഞ സഹപാഠികളായ സുധാമണി, ഗോപി എന്നിവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
ചടങ്ങിൽ വച്ച് കൂട്ടായ്മയുടെ പേരിൽ സ്കൂളിനു വേണ്ടി പുതുതായി വാങ്ങിയ സ്റ്റേജ് കർട്ടൻ സെറ്റ് എല്ലാവരും ചേർന്ന് സമർപ്പിച്ചു. പിടിഎ പ്രസിഡന്റ് സൗമ്യ വേണുഗോപാൽ, അദ്ധ്യാപകനും കമ്മിറ്റി അംഗവുമായ എൻ.ബാലചന്ദ്രൻ എന്നിവർ ചേർന്ന് സ്കൂളിന് വേണ്ടി കർട്ടൻ ഏറ്റുവാങ്ങി. ഒന്നാം ക്ലാസ്സ് മുതൽ വിവിധ ക്ലാസുകളിലായി തങ്ങളെ പഠിപ്പിച്ച അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു
കെ.ജി.സാവിത്രി അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകരായ എ.എ.ലൂക്ക, ടോംസൺ ടോം, ലൈസമ്മ, അൽഫോൻസ, ലളിത,ബാച്ച് അംഗങ്ങളായ കെ.കെ.
ബിനേഷ് , കെ.വി.സിന്ധു, കെ.ശശികല, വി എം.ബിനുമോൻഎന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി ഒ.ഡി.മധു സ്വാഗതവും കെ.ഖാലിദ് നന്ദിയും പറഞ്ഞു.