സന്തോഷ് കുമാർ അനുസ്മരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റും ശാന്തിഗിരി ആയുർവേദ മെഡിക്കൽ ഷോപ്പും ചേർന്ന് അന്തരിച്ച മുൻ പ്രസിഡണ്ട് കെ.കെ.സന്തോഷ് കുമാറിന്റെ ഓർമ്മദിനത്തിൽ അനുസ്മരണ സമ്മേളനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട്, ജില്ലാ സെക്രട്ടറി കേശവൻ നമ്പീശൻ , കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി സുനിത ശ്രീധരൻ , ബളാംന്തോട് യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ , കോളിച്ചാൽ യൂണിറ്റ് പ്രസിഡണ്ട് ജോസ് മോൻ , കള്ളാർ യൂണിറ്റ് സെക്രട്ടറി ഉമേഷന്‍, ജില്ലാ കൗൺസിൽ അംഗം സണ്ണി ഓണശ്ശേരി, വനിതാ യൂണിറ്റ് പ്രസിഡണ്ട് ഗീതാ നാരായണൻ , പ്രോഗ്രാം ഡയറക്ടർ സോജൻ മാത്യു എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി സജി എയ്ഞ്ചൽ സ്വാഗതവും എം.കെ.ജോൺ നന്ദിയും പറഞ്ഞു.

Leave a Reply