രാജപുരം: നവംബർ 19 ന് കാഞ്ഞങ്ങാട് നടക്കുന്ന നവകേരള സദസ്സിൽ 3000 പേരെ പങ്കെടുപ്പിക്കാൻ കോടോം-ബേളൂർ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. അട്ടേങ്ങാനം ബേളൂർ ശ്രീ ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഇ ചന്ദ്രശേഖൻ എം എൽ എ ഉൽഘാടനം ചെയ്തു. ഒക്ടോബർ 30നകം ബൂത്തുതല സംഘാടക സമിതികളും നവംബർ 10 നകം 100 വീട്ടുമുറ്റ സദസ്സുകളൂം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ബൂത്തു തല പരിപാടികളുടെ വിശദീകരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് കെ.ഭൂപേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ എന്നിവർ സംസാരിച്ചു. ആസൂത്രസമിതി ഉപാദ്ധ്യക്ഷൻ യു.ഉണ്ണികൃഷ്ണൻ, മുൻ പ്രസിഡൻ്റുമാരായ യു.തമ്പാൻ, സി. കുഞ്ഞിക്കണ്ണൻ, മുൻ വൈസ് പ്രസിഡൻ്റുമാരായ ടി.കെ.രാമചന്ദ്രൻ, ബാനം കൃഷ്ണൻ, പി.എൽ.ഉഷ, സിഡി എസ്സ്, ചെയർപേഴ്സൻ ബിന്ദുകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനി കൃഷ്ണൻ, ശ്രീലത എന്നിവർ സംബന്ധിച്ചു. മണ്ഡലം കൺവീനർ ജയരാജ് സ്വാഗതവും കുഞ്ഞിക്കണ്ണൻ വരയിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ കെ.പി.രഘു കൺവീനർ, കുഞ്ഞിക്കണ്ണൻ വരയിൽ, ഗോപി മാസ്റ്റർ, ഡോ: ജാരിയ റഹ്മത്ത് (ജോ.കൺവീനർമാർ ). പി. ശ്രീജ (ചെയർമാൻ), കെ.ഭൂപേഷ്, പി.ദാമോദരൻ, യു.ഉണ്ണികൃഷ്ണൻ (വൈ. ചെയർമാൻമാർ.)