രാജപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളിമെഡൽ നേടി പാണത്തൂരിലെ ജിൽഷ ജിനിൽ നാടിന്റെ അഭിമാനമായി. തിരുവനന്തപുരം ജി.വി രാജ സ്പോർട്ട്സ് സ്കൂളിലെ വിദ്യാർത്ഥിനിയായ ജിൽഷ പാണത്തൂർ വട്ടക്കയത്തെ ജിനിൽ മാത്യു
വി.ജെ.ജോമി ദമ്പതികളുടെ മകളാണ്.