കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം
നവംബർ 16 ന്.

രാജപുരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനം
നവംബർ 16 ന് പൈനിക്കരയിലെ ജോയിസ് ഹോം സ്റ്റേ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പതാക ഉയർത്തൽ 10 മണിക്ക് പ്രതിനിധി സമ്മേളനം, തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം പ്രസിഡന്റ് ജി.മുരളിധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും. പരപ്പ നിയോജക മണ്ഡലത്തിൽ പ്പെട്ട 5 മണ്ഡലങ്ങളിൽ നിന്ന് 150 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 9.30 ന് രാജപുരത്തു നിന്ന് സമ്മേളന നഗരിയിലേക്ക് പ്രകടനവും നടക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജി.മുരളിധരൻ , സെക്രട്ടറി സി.എ.ജോസഫ് , ജില്ലാ വൈസ് പ്രസിഡന്റ് എം.യു.തോമസ്സ് , കള്ളാർ പനത്തടി മണ്ഡലം പ്രസിഡന്റ് വി.കെ .ബാലകൃഷ്ണൻ, സെക്രട്ടറി എം.എ ജോസ് , നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.ജെ.മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply