പൂടംകല്ല് – പാണത്തൂർ റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണം.

രാജപുരം: വർഷങ്ങളായി തകർന്ന് കിടക്കുന്ന പൂടംങ്കല്ല് – പാണത്തൂർ റോഡ് കരാറുകാരൻ പണി ഏറ്റെടുത്തിട്ടും കരാർ കാലാവധി കഴിഞ്ഞിട്ടും, പണി പൂർത്തീകരിക്കാതെ പൊതു ജനങ്ങളെ വിഡ്ഢികളാക്കുന്ന റോഡ് പണിയുടെ മെല്ലെ പോക്ക് നയം അവസാനിപ്പിച്ച് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പനത്തടി മണ്ഡലം കെപിസിസി മൈനോരിറ്റി കോൺഗ്രസ്സ് ആവശ്യപെട്ടു. യോഗത്തിൽ മൈനോറിറ്റി കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ വി.എം.ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രടറി രാജീവ്‌ തോമസ് സ്വാഗതം പറഞ്ഞു. മണ്ഡലത്തിന്റെ ചാർജ്ജുള്ള ബാബു കദളിമറ്റം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പനത്തടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്‌. കെ.ജെ.ജെയിംസ് മുഖ്യ അതിഥിയായി . ശ ജോണി തോലമ്പുഴ, പനത്തടി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ അജീഷ് കോളിച്ചാൽ, അഡ്വ. ഷീജ കാലിച്ചാനടുക്കം, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ രാധാ സുകുമാരൻ, ജിബിൻ ജെയിംസ്, എം.എം.തോമസ്, മൈനോറിറ്റി കോൺഗ്രസ്സ് പനത്തടി മണ്ഡലം ചെയർമാൻ ജോസ് നാഗരോലിൽ, വൈസ് ചെയർമാൻമാരായ അബ്ബാസ് പുഞ്ചാവി, സി എം.സിബി, അഡ്വ.പി.കെ.ബിജു, പി.എം. ഉമ്മുകുൽസു, റഷിദ ബഷിർ, ടെസ്സി സിബി, അബ്ദുൾ ജലീൽ, ജോമോൻ മണിയംകുളം, ഷീബാ ഷാജി, കെ.എസ്.നിഷാന്ത് , എൻ.ജോസ്, ജിനിന അഗസ്റ്റിൽ, ജോജി തിരുതാളിൽ, സുനോജ് ജോസ്, ജോയ്സ് ജോസഫ്, റോണി റിക്സൺ, എം.ജയകുമാർ, വി.സി.ദേവസ്യ, എസ്. മധുസൂദനൻ റാണിപുരം, സുപ്രിയ അജിത്ത്, ഉണ്ണികൃഷ്ണൻ നായർ, വിജയകുമാരൻ നായർ, വിനോദ് ജോസഫ്, വിനോദ് കുമാർ, വിനോദ് ഫിലിപ്പ്, ഹരികുമാർ, സണ്ണി ഇലവുങ്കൽ ലക്ഷമി പാണത്തൂർ, ഇ.കെ.ജയൻ എന്നിവർ സംസാരിച്ചു.

Leave a Reply