നമ്മന ഒരുമെ മാവിലൻ കൂട്ടായ്മ കാലിച്ചാനടുക്കം ജില്ലാതല മംഗലംകളി മത്സരം സംഘടിപിച്ചു.

രാജപുരം: നമ്മന ഒരുമെ മാവിലൻ കൂട്ടായ്മ കാലിച്ചാനടുക്കം, പയ്യന്നൂർ ഫോക് ലാന്റ്, സൈൻ ഇൻ ന്യൂ വിഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് ഫോർ എസ്. സി /എസ്.ടി കാസർകോടും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല മംഗലം കളി മത്സരം മദു മെ ചൊറ്ക്ക് 2023 കാലിച്ചാനടുക്കം എസ് എൻ ഡി പി കോളേജ് ഗ്രൗണ്ടിൽ നടന്നു. കോടോം. ബേളൂർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ .നിഷ അനന്തന്റെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ഡേ.വി.ജയരാജൻ പയ്യന്നൂർ ഫോക് ലാന്റ് മുഖ്യാതിഥിയായി. പി.എം.സുമിത്ത് ലാൽ എക്സിക്യൂട്ടി വ് ഡയറക്ടർ സൈൻ ഇൻ ന്യൂവിഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് ഫോർ എസ്.എസി/എസ്.ടി. ഫോക് ലോർ അവാർഡ് ജേതാക്കളായ. എം.മാധവൻ. കാലിച്ചാനടുക്കം, ഉമ്പിച്ചിയമ്മ ബാനം, ചന്ദ്രൻ ബാനം, സുനിൽകുമാർ ബാനം, ഭാസ്ക്കരൻ ചേമ്പേന, മാധവൻ അത്തിക്കോത്ത്,മുതിർന്ന മംഗലംകളിക്കാരായ കരിന്ത ളൻ, കമ്മാടത്തു അമ്മ, മാധവി മൂപ്പിൽ, എ. കണ്ണൻ ആനപ്പെട്ടി എന്നിവരെ വേദിയിൽ ആദിരിച്ചു. ദാസർ വളപ്പാടി,ഊരുമൂപ്പൻ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. കൂട്ടായ്മ പ്രസിഡണ്ട് സി.മധു സ്വാഗതവും, കൂട്ടായ്മ ജനറൽ കൺവിനർ എം.വി. അനന്തൻ നന്ദിയും പറഞ്ഞു. കൂട്ടായ്മ ഭാരവാഹികൾ ഐസിസിഎൻ. സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഡോ: വി.ജയരാജൻ പയ്യന്നൂർ ഫോക് ലാന്റ് ആദരിച്ചു. തുടർന്ന് ഉത്ര നൃത്തനാട്യാഞ്ജലി മയ്യങ്ങാനം, അയ്യങ്കാളി കലാ സാംസ്കാരിക വേദി കണ്ണാടിപ്പാറ, ഉയിര് ജോർക്കൾ കൂട്ടം കാലിച്ചാനടുക്കം, വൈഗ .എസ്.ഹരി. ത്തനപ്പെട്ടി, ശ്രുതി കുടുംബശ്രി തൊട്ടിലായി, എന്നിവർ അവതരിപ്പിച്ച നാടോടി നൃത്തം, കോൽക്കളി, നാടൻ കലാപരിപാടി വേദിയിൽ നടന്നു. തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ ടീമുകൾ അവതരിപ്പിച്ച മംഗലംകളി മത്സരം കാണികൾക്ക് ആവേശവും നാടിന്റെ ഉത്സവവുമായി

Leave a Reply