രാജപുരം: പടന്നക്കാട് കാർഷിക കോളേജിന്റെ സഹകരണത്തോടെ എണ്ണപ്പാറയിൽ ഫ്രണ്ട് എന്ന പേരിൽ കേക്ക് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പാചക വിദഗ്ദൻ പി.എം നാരായണന്റെ അദ്ധ്യക്ഷതയിൽ ഊരുമൂപ്പൻ രമേശൻ മലയാറ്റുകര സംരംഭം ഉത്ഘാടനം ഉത്ഘാടനം ചെയ്തു. ഗ്രൂപ്പ് ലീഡർ എം.ഡി രാജൻ പദ്ധതി വിശദീകരണം നടത്തി. പാസ്റ്റർ സി.എം ബാലൻ, മനീഷ സതീശൻ , സി.കെ.ജാനു, രഞ്ജിനി ജയൻ തുടങ്ങിയവർ സംസാരിച്ചു.
സംരംഭം കോർഡിനേറ്റർ ശ്രിജിനി രാജേഷ് സ്വാഗതവും, രാധാ രാജൻ നന്ദിയും പറഞ്ഞു.
ബ്രൗണി , ബട്ടർ കേക്ക്, വാനില, മാർബിൾ, ചോക്ലേറ്റ് കപ്പ് കേക്കുകൾ, റെഡ് വെൽബറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി 9 ഇനം കേക്കുകളും ബേക്കറിയുമാണ് യൂണിറ്റിൽ നിർമ്മിക്കുക. വിപണന സാധ്യകൾ കൂടി കണക്കിലെടുത്ത് വിപുലീകരിക്കാനാണ് യൂണിറ്റ് തീരുമാനം. പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് പടന്നക്കാട് കാർഷിക കോളേജ് മുഖേന ഐസിഎ ആർ പദ്ധതി പ്രകാരം ടി എസ് പി ഫണ്ട് ഉപയോഗിച്ചാണ് കേക്ക് നിർമ്മാണ പരിശീലനവും സൗജന്യമായി നിർമ്മാണ സാമഗ്രികളും നൽകിയത്.