രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രൊഫ: വി.ജെ.ജോസഫ് കണ്ടോത്ത് മെമ്മോറിയൽ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രൊഫ: വി.ജെ.ജോസഫ് കണ്ടോത്ത് മെമ്മോറിയൽ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ്സ് മത്സരത്തിൽ 30 ടീമുകൾ പങ്കെടുത്തു.. അതിൽ അവസാന റൗണ്ടിൽ പങ്കെടുത്ത 5 ടീമിൽ നിന്ന് ജി.എച്ച്‌.എസ്‌ എസ്‌ ബളാംതോട്ടിലെ വിഷണു രാജ്, അഭിഷേക് ടീം ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് പ്രൈസും നേടി. ജി.എച്ച്.എസ് എസ് ചായ്യോത്തിലെ ദർശന, ഋഷികേശ് ടീം രണ്ടാം സ്ഥാനവും 2500 രൂപ ക്യാഷ് പ്രൈസും നേടി. മഞ്ചേശ്വരം എസ്.എ.ടി.എച്ച് എസ് ലെ പൂജാരാജ് മൂന്നാം സ്ഥാനവും 1000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി. രാജപുരം സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ് ക്വിസ് മാസ്റ്ററായി. സ്കൂൾ മാനേജർ ഫാ: മാത്യു കട്ടിയാങ്കൽ, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ , വാർഡ് മെമ്പർ വനജ ഐത്തു , പി.ടി.എ പ്രസിഡണ്ട് കെ.എ.പ്രഭാകരൻ എന്നിവർ വിജയി കൾക്ക് സമ്മാന വിതരണം നടത്തി.

Leave a Reply