രാജപുരം: 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ഇതിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയുമായ ജെസ്സെ ഒലിവർ റോഡ്രിഗസിനെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.