ജില്ലാ കലോത്സവത്തിൽ കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് മിന്നും വിജയം.

രാജപുരം: 62-ാം മത് കാസർകോട് ജില്ലാ കലോത്സവത്തിൽ കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് മിന്നുന്ന വിജയം.
എം.വിഷ്ണുമായ എം ഹൈസ്കൂൾ വിഭാഗം സംസ്കൃതം അക്ഷരശ്ലോക മത്സരത്തിൽ എ ഗ്രേഡോടു കൂടി സംസ്ഥാന തല മത്സരത്തിന് അർഹയായി. യു പി വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ശിവാനി അനിൽകുമാർ നാടോടി നൃത്തത്തിൽ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം, സംസ്കൃതം കഥാകഥനത്തിൽ എ ഗ്രേഡ്, മോണോ ആക്ടിൽ B ഗ്രേഡ്, ബദരീനാഥ് സംസ്കൃതം അക്ഷരശ്ലോകത്തിൽ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം, ഗയ ഗോപാലൻ സംസ്കൃതം സമസ്യാപൂരണത്തിൽ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗത്തിൻ ഹൃദി നന്ദ സുകു മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം, ഹയർ സെക്കൻററി വിഭാഗത്തിൽ ഷാരോൺ ചാക്കോ മിമിക്രിയിൽ ബി ഗ്രേഡ് എന്നിവയും കരസ്ഥമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലാ-കായിക – പഠന രംഗങ്ങളിൽ കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ മുന്നേറ്റം ശ്രദ്ധേയമാണ്

Leave a Reply