കുടുംബശ്രീയുടെ തിരികെ സ്ക്കൂൾ ആവേശത്തോടെ അമ്പലത്തറയിൽ സമാപനം.

രാജപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന തിരികെ സ്ക്കൂൾ ക്യാമ്പയിൻ്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്ത്തല സമാപനം അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്നു.അമ്പലത്തറയിൽ നിന്നും ഘോഷയാത്രയായാണ് അംഗങ്ങൾ സ്ക്കുളിലേക്ക് എത്തിയത്.കോടോംബേളൂർ ഗപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉൽഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്സ് വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ സ്വാഗതം പറഞ്ഞു. ജില്ലമിഷൻ ബ്ലോക്ക് ആർ.പി. വൈശാഖ് സംസാരിച്ചു. ക്ലാസ്സിൽ പങ്കെടുക്കാനെത്തിയ പ്രായം കൂടിയ അംഗങ്ങളായ നാരായണി ചാക്കോട്ട മൂല, പാർവ്വതി ലാലൂർ എന്നിവരെ അനുമോദിച്ചു. ആർ.പി.മാരായ തങ്കമണി, രാജി, വിദ്യ, ശ്രീമായ, ധന്യ, പ്രീതി, വിജയലളിത, അനു, രാധിക ,ലീലാമ്മ, ലതിക, സവിത, പി.എൽ.ഉഷ എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ക്ലാസ്സുകളിൽ ഇടവേളകളിൽ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മുഴുവൻ അംഗങ്ങളും പങ്കെടുത്ത കൂട്ടപ്പാട്ടോടുകൂടി വൈകുന്നേരം പരിപാടി അവസാനിച്ചു.

Leave a Reply