രാജപുരം: എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ നിരക്ഷരരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുക ളുടെ സഹായത്തോടെ നടത്തുന്ന “ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ” എന്ന പദ്ധതിയുടെ ഭാഗമായി കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ “മികവുത്സവം” നടത്തി. നാണംകുടൽ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തിയ തുല്യത പരീക്ഷയിൽ പ്രായം മറന്നു പതിനാലു പേർ പങ്കെടുത്തു. വാർഡ് മെമ്പർ എം. കൃഷ്ണകുമാർ മുതിർന്ന അംഗം ജാനകിക്ക് ചോദ്യ പേപ്പർ നൽകി ഉത്ഘാടനം നിർവഹിച്ചു. വോളിന്ററി ടീച്ചർ ശാന്ത സ്വാഗതം പറഞ്ഞു. കുടുംബ ശ്രീ അംഗം ഓമന, ധർമക്ഷേത്ര ട്രസ്റ്റ് അംഗം ചന്ദ്രകല എന്നിവർ സംസാരിച്ചു. സാക്ഷരത പ്രേരക് രജനി നന്ദി അറിയിച്ചു .