
- രാജപുരം: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് സൗകര്യങ്ങള്‍ വിലയിരുത്തി ഇനി എന്തെല്ലാം ചെയ്യണം എന്ന് വിശകലനം നടത്തുന്നതിനായി ജില്ലാകലക്ടറും സംഘവും എത്തി. ഇന്നലെ രാവിലെ എത്തിയ സംഘം റാണിപുരത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളല്ലാം നോക്കിക്കാണുകയും എന്തൊക്കെയാണ് ആവശ്യം എന്ന് വിലയിരുത്തുകയും ചെയ്തു. ജില്ലാ കലക്ടര്‍ ഡോ ഡി.സജിത് ബാബുവിനൊപ്പം തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ മുരളി, പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍, മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് അഡ്വക്കറ്റ് എം.പി ഭാസ്‌കരന്‍, വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രഭാകരന്‍, ഡിടിപിസി സെക്രട്ടറി ബിജു തുടങ്ങിയവര്‍ ഉണ്ടായിരുന്നു.