വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്‌കൂളില്‍ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാര്‍ത്ഥ്യമാക്കി

  • കാലിച്ചാനടുക്കം: വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാര്‍ത്ഥ്യമാക്കി. സി.സി.ടി.വി ക്യാമറാ സംവിധാനത്തിന്റെ ഉദ്ഘാടന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരന്‍ അധ്യക്ഷനായി.പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍ ,കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഭൂപേഷ്, പഞ്ചായത്തംഗങ്ങളായ മുസ്തഫ തായന്നൂര്‍, എം.അനീഷ് കുമാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.അംബിക, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് ലത്തീഫ് അടുക്കം, രാഹുല്‍കണ്ണോത്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply