രാജപുരം ബളാല്‍ റോഡിലെ കുഴികള്‍ രാജപുരത്ത് ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ നികത്തി

  • രാജപുരം: വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്ത് ഭരണസമിതിയും അധികൃതരും അവഗണിച്ച് കൊണ്ടിരിക്കുന്ന രാജപുരം ബളാല്‍ റോഡിലെ കുഴികള്‍ രാജപുരത്ത് ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ നികത്തി. ഒരു ദിവസത്തെ ഓട്ടം വേണ്ടെന്നു വെച്ചാണ് ഇവര്‍ റോഡിലെ കുഴിയടച്ചത്. ഈ റോഡ് നന്നാക്കേണ്ട ജില്ലാപഞ്ചായത്തിന്റെ ഭാഗത്തുനിന്നും അടുത്തകാലത്തൊന്നും റോഡിന്റെ അറ്റകുറ്റപ്പണികളൊ റോഡ് നവീകരണമേ ഉണ്ടാകില്ല എന്ന് ഉറപ്പായതോടെയാണ് ഇവര്‍ ഇത്തരത്തില്‍ കുഴികളടക്കാന്‍ ഒരു ദിവസം മാറ്റിവച്ചത്. ഇനിയും കുഴികള്‍ അടച്ചില്ലെങ്കില്‍ തങ്ങളുടെ നടു ഒടിയുകയും കീശ കാലിയാകുകയും ചെയ്യും എന്നതുകൊണ്ടാണ് റോഡ് നന്നാക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു. ഈ ഭാഗത്തുള്ള പാര്‍ട്ടി നേതാക്കള്‍പോലും ഈ റോഡിനായി ഒന്നും ചെയ്യുന്നില്ല എന്നും റോഡിന്റെ ശോചനീയാവസ്ഥ അധികൃതരുടെ മുമ്പില്‍ വേണ്ടുന്ന രീതിയി അവതരിപ്പിക്കാന്‍ പോലും ഇവര്‍ ശ്രമിക്കുന്നില്ല എന്നും ഇവര്‍ക്ക് പരാതിയുണ്ട്.

Leave a Reply