രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ കു ടിയേറ്റ തിരുനാൾ ഫെബ്രുവരി 1 മുതൽ 4 വരെ നടക്കും.

രാജപുരം : കോട്ടയം അതിരൂപത യുടെ ചരിത്രത്തിലെ ഐതിഹാ സികമായ മലബാർ ക്നാനായ കുടിയേറ്റത്തിന്റെ സ്‌മരണകൾ ഉറങ്ങുന്ന രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ കു ടിയേറ്റ തിരുനാൾ ഫെബ്രുവരി 1 മുതൽ 4 വരെ നടക്കുമെന്നു ഫൊറോന വികാരി ഫാ.ബേബി കട്ടിയാങ്കൽ, ജിജി കിഴക്കേപ്പുറത്ത്, രാജു പൂഴിക്കാല, ടോമി കദളിക്കാട്ടിൽ എന്നിവർ അറിയിച്ചു.
1 ന് വൈകിട്ട് 5ന് കൊടിയേറ്റ്, തുടർ ന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവ നടക്കും. ഫാ.ജോർജ് പുതുപ്പറമ്പിൽ കാർമികത്വം വഹിക്കും, 2 ന് കുടിയേറ്റ മാതാപിതാക്കളുടെ സ്‌മരണ ദിനത്തിൽ രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശ നം ഫാ.ഷൈജു കല്ലുവെട്ടാംകുഴി കാർമികത്വം വഹിക്കും. 3 ന് രാവി ലെ 6.30 ന് പരിശുദ്ധ കുർബാന ഫാ. ജോബിഷ് തടത്തിൽ. തുടർ ന്ന് വൈകിട്ട് 6.30 ന് വണ്ണാത്തി ക്കാനം കുരിശുപള്ളിയിൽ ഫാ. ജോഷി വല്ലർക്കാട്ടിൽ കാർമിക ത്വത്തിൽ ലദീഞ്ഞ്, 6.45 ന് തിരു കുടുംബത്തിന് പള്ളിയിലേക്ക് വരവേൽപ് ഫാ.ജോപ്പൻ ചെത്തി ക്കുന്നേൽ, 8.45 ന് തിരുനാൾ സന്ദേശം ഫാ.മൈക്കിൾ വെട്ടിക്കാട്ട്, 9 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ജോസ് തറപുതൊട്ടിയിൽ 4 ന് രാവിലെ 7 മണിക്ക് കുർബാന, 10 മണിക്ക് തിരുനാൾ റാസ ഫാ.സിൽജോ ആവണിക്കുന്നേൽ മുഖ്യകാർമികൻ, ഫാ.ഷിനോജ് വെള്ളായിക്കൽ, ഫാ.സിജോ തേക്കുംകാട്ടിൽ, ഫാ.ഡിനോ കുമ്മാനിക്കാട്ട്, ഫാ.ഏബ്രഹാം പുതുക്കുളത്തിൽ എന്നിവർ സഹ കാർമികരാകും. ഫാ.ജോമോൻ കൂട്ടുങ്കൽ തിരുനാൾ സന്ദേശം നൽകും, 12.30 ന് തിരുനാൾ പ്രദക്ഷിണം ഫാ.ജോയൽ മുകളേൽ, തുടർന്ന് നടക്കുന്ന പരിശുദ്ധ കുർബാനയ്ക്ക് ഫാ.ജോയി ഉന്നുകല്ലേൽ ആശീർവാദം നൽകുന്നതോടെ തിരുനാളിന് സമാപനമാകും.

Leave a Reply