പൂടംകല്ല് ഗവണ്‍മെന്‍റ് ആശുപത്രിക്ക് അബുദാബിയിലെ HFHSS പൂർവ്വവിദ്യാര്‍ത്ഥികളുടെ സ്നേഹ സാന്ത്വന സ്പര്‍ശം.

രാജപുരം: HFHSS രാജപുരം UAE കൂട്ടായ്മ അബുദാബി ഘടകത്തിന്‍റെ നാടിനോടും നാട്ടുകാരോടും ഉള്ള സ്നേഹത്തിന്‍റെയും ആദരവിന്‍റെയും ഭാഗമായി പൂടംകല്ല് ഗവണ്മെന്‍റ് താലൂക്ക് ആശുപത്രിക്ക് ഒരു ടെലിവിഷന്‍ സമ്മാനിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങില്‍, കൂട്ടായ്മയുടെ രക്ഷാധികാരിമാരായ ശ്രീ. സണ്ണി ഒടയംച്ചാല്‍, ശ്രീ. അബ്ദുല്‍ സലാം കള്ളാര്‍, മുന്‍ പ്രസിഡന്‍റ് ശ്രീ. സജി മുളവനാല്‍, ശ്രീ. മനീഷ് ആദോപള്ളി, ശ്രീ. ഹനീഫ് വണ്ണാത്തിക്കാനം, ശ്രീ. ഫിലിപ്പ് കുഴികാട്ടില്‍, ശ്രീ. സുജിത്ത് പരപ്പ തുടങ്ങിയവരും നാട്ടില്‍ ഉള്ള കൂട്ടായ്മ അംഗങ്ങളും ചേര്‍ന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: സി.സുകു. അവറുകള്‍ക്ക്, ഹെഡ് നേഴ്സ് ബിജി മോൾ മാത്യു , ശ്രീ. ബിനോ കെ തോമസ് കദളിമറ്റത്തിന്‍റെയും മറ്റ് ജീവനക്കാരുടെയും സാന്നിദ്ധ്യത്തില്‍ കൈമാറി. ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ഇതൊരു ആശ്വാസമായെന്നു അധികൃതര്‍ അഭിപ്രായപ്പെട്ടു. ഡോ: സുകുവും ശ്രീ. മനീഷ് ആദോപള്ളിയും ആശംസയര്‍പ്പിച്ച് സംസാരിച്ചു. ശ്രീ ബിനോ കദളിമറ്റം സ്വാഗതവും, ഹെഡ് നേഴ്സ് ബിജി മോൾ മാത്യു കൃതഞ്ഞതയും പറഞ്ഞു.

Leave a Reply