രാജപുരം : ഒടയംചാൽ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്ക തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. അബ്രഹാം പുതുകുളത്തിൽ കൊടിയേറ്റി. തിരുനാൾ 21 ന് സമാപിക്കും. ഇന്നു വൈകിട്ട് നടന്ന ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ.സുനീഷ് പുതുകുളങ്ങര കാർമികത്വം വഹിച്ചു. 12 ന് വൈകിട്ട് 4.30 ന് നടക്കുന്ന വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ബേബി കട്ടിയാങ്കൽ കാർമികത്വം വഹിക്കും. 13 ന് വൈകിട്ട് 4.30ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, തിരുക്കർമങ്ങൾ ഫാ.ജോർജ് മുട്ടത്തു പറമ്പിൽ കാർമികത്വം വഹിക്കും. തുടർ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. മനോജ് എലിത്തടത്തിൽ, ഫാ.സ്റ്റിജോ തേക്കും കാട്ടിൽ, ഫാ. ജോപ്പൻ ചെത്തിക്കുന്നേൽ, ഫാ.ജോയൽ മുകളേൽ, ഫാ.ജോഷി വല്ലർ കാട്ടിൽ, ഫാ.അനീഷ് പരപ്പനാട്ട് എന്നിവർ കാർമികത്വം വഹിക്കും. ഏപ്രിൽ 20ന് വൈകിട്ട് 4 മണിക്ക് വാദ്യമേളങ്ങൾ, ലദീഞ്ഞ്, 5.30ന് തിരുക്കർമങ്ങൾക്ക് ഫാ.ഫിലിപ്പ് രാമച്ചനാട്ട് കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം ഒടയംചാൽ ടൗൺ കുരിശു പള്ളിയിലേക്ക് , ലദീഞ്ഞ്, ഫാ.ഷിനോജ് വെള്ളായിക്കൽ കാർമികത്വം വഹിക്കും. ഫാ.ജിബിൻ കുഴിവേലിൽ കാർമികത്വം വഹിക്കും. പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ബേബി കട്ടിയാങ്കൽ. ഏപ്രിൽ 21ന് രാവിലെ 7.30 ന് വിശുദ്ധ കുർബാന, 8.30 ന് വാദ്യമേളങ്ങൾ, 9.30ന് ലദീഞ്ഞ്, തിരുനാൾ റാസ മുഖ്യ കാർമികൻ ഫാ.സിൽജോ ആവണിക്കുന്നേൽ, സഹകാർമികർ ഫാ.ബിജി പല്ലൂന്നിൽ, ഫാ.ജോമോൻ കുട്ടുങ്കൽ, ഫാ.ജോബിഷ് തടത്തിൽ, ഫാ.ജിജിൻ വാർണാകുഴിയിൽ തുടർന്നു വചന സന്ദേശം ഫാ.ജേക്കബ് പല്ലുന്നിൽ, പ്രദക്ഷണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ജോസഫ് തറപ്പ് തൊട്ടിയിയിൽ .