കള്ളാർ പെരുമ്പള്ളി ബത്‌ലഹേം ആശ്രമത്തിൽ പെരുന്നാൾ സൽക്കാരം നൽകി എസ് വൈ എന്ന് പാണത്തൂർ സർക്കിൾ കമ്മിറ്റി

രാജപുരം: ഒരുമയുടെയും ചേർത്തുനിർത്തലിന്റെയും സഹോദര്യത്തിന്റെയും പെരുന്നാൾ സന്ദേശവുമായി അശരണർക്കും ആരംഭഹീനർക്കുമൊപ്പം പെരുന്നാൾ ദിനം ചിലവഴിക്കുക എന്ന സന്ദേശം ഉൾക്കൊണ്ട്  എന്ന് വൈ എസ് പാണത്തൂർ സർക്കിൾ കമ്മിറ്റി നേതാക്കൾ കള്ളാർ പെരുമ്പള്ളി ബത്‌ലഹേം ആശ്രമത്തിലുള്ള അന്ദേവാസികളുടെ അടുക്കൽ എത്തി.
ഷിഹാബുദീൻ അഹ്സനി, നൗഷാദ് ചുള്ളിക്കര, ഹമീദ് അയ്യങ്കാവ്, ശുഐബ് സഖാഫി,അബ്ദുല്ല ഉസ്താദ് ക്ലായ്ക്കോട്, ഫളിലു റഹ്മാൻ ചുള്ളിക്കര, എം.ജുനൈദ് , അജ്മൽ കുടുംബൂർ, ഹനീഫ ഉസ്താദ്, സിദ്ധീഖ് അഷ്റഫി, റാഷിദ്‌ എന്നിവർ നേതൃത്വം നൽകി.
ആശ്രമത്തിലെ ആകാശപറവകൾക്ക് നേതാക്കൾ പെരുന്നാൾ സന്ദേശവും സൽക്കാരവും നൽകി.

Leave a Reply