പാതയോരത്ത് മാലിന്യം തള്ളിയ ആളിൽ നിന്നും ആരോഗ്യ പ്രവർത്തകർ പിഴയീടാക്കി

.

രാജപുരം :  കൊട്ടോടി റോഡിൽ പയ്യച്ചേരി പ്ലാൻ്റേഷനിൽ പാതയോരത്ത് മാലിന്യം വലിച്ചെറിഞ്ഞയാൾക്കെതിരെ നടപടി സ്വീകരിച്ച് പൂടുംകല്ല് താലൂക്ക് ആശുപത്രി ആരോഗ്യ പ്രവർത്തകർ. കള്ളാർ പഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കിയത്‌. ഹെൽത്ത് ഇൻസ്പെക്‌ടർ സുനിൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിമല, ആനി തോമസ്, കള്ളാർ പഞ്ചായത്ത് പ്രതിനിധി അക്ഷയ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. നിരോധിത പാൻ ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

Leave a Reply