യൂത്ത് കോൺഗ്രസ് എസ്എസ്എൽസി-പ്ലസ്ടു വിദ്യാർഥികൾക്ക്  അനുമോദനം സംഘടിപ്പിച്ചു.

രാജപുരം: യൂത്ത് കോൺഗ്രസ്‌ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതുത്വത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന പി.യു .ഗോപാലൻ നായർ സ്മരണർത്ഥം
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരവും അനുമോദനവും നൽകി. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്‌ ബി.പി.പ്രദീപ്കുമാർ മുഖ്യാതിഥിയായി. ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ മധുസൂദനൻ ബാലൂർ, കെ.വി.ഗോപാലൻ, സോമി മാത്യു, നാരായണൻ വയമ്പ്, രാജേഷ് പാണാകോട്, വിനോദ് കപ്പിത്താൻ, രതീഷ് കാട്ടുമാടം, ചന്ദ്രൻ കാലിച്ചാനടുക്കം, ബേബി കാലിച്ചാനടുക്കം , രജനി പി ,ജിജോമോൻ,ആൻസി,പി യു വേണുഗോപാലൻ നായർ, കെ.വി.കുഞ്ഞമ്പു, അജിത്‌ പൂടങ്കല്ല്, അഖിൽ അയ്യങ്കാവ്, രാജൻ വി.ബാലൂർ, ഷിന്റോ ചുള്ളിക്കര, ജയിൻ ചുള്ളിക്കര എന്നിവർ സംസാരിച്ചു

Leave a Reply