പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ സ്കൂൾ തലത്തിൽ ബോധവൽക്കരണം നടത്തണം.

രാജപുരം : പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമായി നടപ്പിലാക്കണമെങ്കിൽ സ്കൂൾ തലത്തിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ബോധവൽക്കരണം നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു
വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം വ്യാപാരഭവനിൽ നടന്നു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കൃഷ്ണൻ കൊട്ടോടിയുടെ അധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ അഷറഫ് മാലക്കല്ല് ജില്ലാ റിപ്പോർട്ടിങ്ങ് നടത്തി. ഫിലിപ്പ് തേരകത്തനാടി, സി.ബാലഗോപാലൻ  സി.ഒ.ജോയി തുടങ്ങിയവർ സംസാരിച്ചു യോഗത്തിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. പ്ലാസ്റ്റിക്ക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിന് മുമ്പായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്ക് ഒന്നാം ക്ലാസ് മുതലും ബോധവൽക്കരണം നിർബ്ബന്ധമായും സർക്കാർ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി കൃഷ്ണൻ കൊട്ടോടി (പ്രസിഡണ്ട്), സി.ബാലഗോപാലൻ (സെക്രട്ടറി), ഫിലിപ്പ് തേരകത്തനാടിയിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply