നിർധനരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം നടത്തി.

രാജപുരം : കാലിച്ചാനടുക്കം നമ്മന ഒരുമെ മാവിലൻ കൂട്ടായ്മ, പയ്യന്നൂർ ഫോക് ലാൻറ്, സേർഫ് കെറ്റൽ, സൈൻ എന്യു വിഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് എസ് സി- എസ് ടി കാസർകോടും സംയുക്തമായി നിർധനരായ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം നടത്തി. കാലിച്ചാനടുക്കം കമ്മ്യുണിറ്റി ഹാളിൽ നമ്മന- ഒരുമെ മാവിലൻ കുട്ടായ്മ പ്രസിഡണ്ട് സി.മധുവിൻ്റെ അധ്യക്ഷതയിൽ പയ്യന്നുർ ഫോക് ലാൻറ് ചെയർമാൻ ഡോ: വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സൈൻഎ ന്യു വിഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് എസ് സി എസ്ടി കോർഡിനേറ്റർ സുമിത്ത് ലാൽ മുഖ്യാതിഥിയായി. നമ്മന ഒരുമെ മാവിലൻ കൂട്ടായ്മ ജനറൽ സെക്രട്ടറി എം.വി.അനന്തൻ സ്വാഗതവും, പയ്യന്നൂർ ഫോക് ലാൻ്റ് സെക്രട്ടറി കെ.സുരേന്ദ്രൻ, സംവാദ് കോർഡിനേറ്റർ എം.ഗിരിജ, മാവിലൻ കൂട്ടായ്മ മുൻ പ്രസിഡണ്ട് കെ.ടി.രാമചന്ദ്രൻ, കുട്ടായ്മ രക്ഷാധികാരി കണ്ണൻ ആനപ്പെട്ടി എന്നിവർ സംസാരിച്ചു. മാവിലൻ കൂട്ടായ്മ കമ്മിറ്റി അംഗം എ.വി.രാധ കായക്കുന്ന് നന്ദി പറഞ്ഞു. എൽ കെ ജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടായ്മ’ പരിധിയിലെ 100 നിർധന വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തക വിതരണം നടത്തി.

Leave a Reply