കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പ്രവേശനോത്സവവും ആദരിക്കൽ ചടങ്ങും നടത്തി.

രാജപുരം : കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പ്രവേശനോത്സവവും പത്താം ക്ലാസിൽ വിജയിച്ച കുട്ടികളെ മൊമെന്റോ നൽകി ആദരിക്കൽ ചടങ്ങും നടത്തി. പുതുതായി സ്കൂളിലേക്ക് എത്തിയ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. പ്രവേശനോത്സവ ചടങ്ങുകൾ സ്കൂൾ കറസ്പോൺഡന്റ് ഫാ.സനീഷ് കയ്യാലക്കകത്തു ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ മങ്ങാത്തിൽ അധ്യക്ഷത വഹിച്ചു.
ചെറുകഥാകൃത്തും കവിയും, കെ എസ് ഇ ബി കുറ്റിക്കോൽ സെക്ഷൻ സീനിയർ അസിസ്റ്റന്റുമായ ഗണേശൻ അയറോട്ട് മുഖ്യാതിഥിയായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇംഗ്ലീഷ് അദ്ധ്യാപകൻ ജരാൾഡ് ജേക്കബ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ സംസാരിച്ചു. മദർ പിടിഎ പ്രസിഡന്റ്‌ അഘില സന്തോഷ് കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു. നഴ്സറി ഇൻചാർജ് സിസ്റ്റർ ഷാന്റി നന്ദി പറഞ്ഞു.

Leave a Reply