മാലക്കല്ല് സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് സ്കൂളിൽ വൈവിധ്യങ്ങളായ പരിപാടികളോടെ വായനാ മാസാചരണ പരിപാടികൾക്ക് തുടക്കമായി. പാഠപുസ്തക രചയിതാവും യുവ കവിയുമായ പ്രകാശ് ചെന്തളം പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ എം.എ.സജി, പിടിഎ പ്രസിഡൻ്റ് കൃഷ്ണകുമാർ, ഭാഷാ ക്ലബ്ബ് കോർഡിനേറ്റർ അനിൽ തോമസ്, അദ്ധ്യാപകരായ ജിമ്മി ജോർജ്, പി.നവീൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഓഡിയോ ലൈബ്രറി ഉദ്ഘാടനം നടന്നു. പുസ്തക പരിചയം, വായനാ ദിന പ്രതിജ്ഞ, വായനാ മഹത് വചനങ്ങളുടെ പ്രദർശനം എന്നീ ശ്രദ്ധേയമായ പരിപാടികൾ നടത്തി. അമ്മ വായന, വായനാ ക്വീസ്, സ്കൂൾ തല വായനാ മത്സരം, ബുക്ക് മാർക്ക് നിർമ്മാണം, പുസ്തക കൈമാറ്റം, വായനാ കോർണർ രൂപീകരണം തുടങ്ങി അനേകം വേറിട്ട പരിപാടികളാണ് വായനാ മാസത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave a Reply