രാജപുരം ഹോളി ഫാമിലി എ.എൽ. പി സ്കൂളിൽ വായനാ വാരത്തിന് തുടക്കം കുറിച്ചു.

രാജപുരം : ഹോളി ഫാമിലി എ.എൽ. പി സ്കൂളിൽ വായനാ വാരത്തിന് തുടക്കം കുറിച്ചു. പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം, വായാനാമത്സരം, എന്റെ വിദ്യാലയത്തിന് ഒരു പുസ്തകം പദ്ധതി, രക്ഷിതാക്കളുടെ പുസ്തക പരിചയം പരിപാടി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ വായനാവാരം ആഘോഷിക്കുന്നു. വായനാദിന സന്ദേശം ശ്രുതി ബേബിയും വായനാ ദിന പ്രതിജ്ഞ പ്രധാനാധ്യാപകൻ എബ്രാഹം കെ.ഒയും നിർവഹിച്ചു. വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന് ആഹ്വാനം ചെയ്ത പി.എൻ.പണിക്കരുടെ സ്മരണയ്ക്കായി ലൈബ്രറി വിപുലീകരണ പദ്ധതിക്കും തുടക്കമിട്ടു.

Leave a Reply