കനത്ത മഴയിൽ കോളിച്ചാൽ, കള്ളാർ മുണ്ടോട്ട് എന്നിവിടങ്ങളിൽ നാശനഷ്ടം.

രാജപുരം: കനത്ത മഴയിൽ കോളിച്ചാൽ, കള്ളാർ മുണ്ടോട്ട് എന്നിവിടങ്ങളിൽ നാശനഷ്ടം. കോളിച്ചാലിൽ മണ്ണിടിഞ്ഞ് വീണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന കെട്ടിടത്തിന് കേട് പാടുകള്‍ സംഭവിച്ചു. കോളിച്ചാലിലെ കുരുവിള പുന്നാംകുഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞ് കേടുപാട് സംഭവിച്ചത്. കെട്ടിടത്തിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. കൂടാതെ ജനല്‍, പൈപ്പ് ലൈന്‍ എന്നിവയും തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കള്ളാർ മുണ്ടോട്ട് ജയചന്ദ്രൻ്റെ വീട്ടിലെ കിണർ കനത്ത മഴയിൽ
ഇടിഞ്ഞു താഴ്ന്നു.

Leave a Reply