കരിവേടകം എയുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

രാജപുരം: കരിവേടകം എയുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം, പ്ലക്കാർ ഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്ലക്കാഡുകൾ കൈയ്യിലേന്തി മുദ്രാവാക്യങ്ങളുമായി കുട്ടികൾ ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു തുടർന്ന് 42 ഓളം കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. ലഹരി വിരുദ്ധ ദിന പ്രതിജ്ഞയും എടുത്താണ് കുട്ടികൾ പിരിഞ്ഞത്. അധ്യാപകനായ റെനീഷ് തോമസ് നേതൃത്വം കൊടുത്തു. പ്രധാനാധ്യാപിക സി.ജെ.എൽസമ്മ നന്ദി പറഞ്ഞു.

Leave a Reply