രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡ് പണിയിലെ മെല്ലപോക്ക് അവസാനിപ്പിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാനപാതയിലെ ഏഴാംമൈയില്‍ മുതല്‍ പൂടങ്കല്ല് വരെ റോഡ് മൂന്നു വര്‍ഷം മുമ്പ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കരാറുകാരന്‍ കരാര്‍ എടുത്തിട്ട് ഇനിയും പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. വഴിയരികിലെ മരം മുറിയോ ഇലട്രിക്ക് ലൈന്‍ മാറ്റലൊ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ നിലയില്‍ തുടര്‍ന്നാല്‍ നിലവിലുള്ള റോഡ് ടാറുചെയ്യ്ത് കരാറുകാരന്‍ സ്ഥലം വിടും മെന്നും ഇവര്‍ ആരോപിക്കുന്നു. ആരൊക്കെ ഇടപെട്ടിട്ടും ഈ കാര്യത്തില്‍ തീരുമാനമാകാത്തത് കരാറുകാരനും ഉദ്യോഗസ്ഥരും കൂടി ഉള്ള ഒത്തുകളിയാണെന്നും ഇവര്‍ ആരോപിച്ചു. ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തി നാട്ടിലെ ജനങ്ങളുടെ ക്ഷമ പരിക്ഷീക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇതിന്റെ കാരണക്കാര്‍ ആരാണ് എന്ന് ജനങ്ങള്‍ക്ക് അറിയണ്ടതുണ്ട് ജനങ്ങളും ജനപ്രധിനിധികളും ഈ അനാസ്ഥ അറിയിക്കാത്ത സ്ഥലങ്ങളില്ല. അതിനാല്‍ സമയബന്ധിതമായി റോഡ് പണി തീര്‍ക്കണം എന്ന് ആവശ്യപ്പെട്ട് എല്ലാ ജനവിഭാഗങ്ങളോടും കൂടി ചേര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ചുള്ളിക്കര മേഖല കമ്മിറ്റി നവ 8 വ്യാഴാച്ച രാവിലെ പിഡബ്ല്യുഡി റോഡ് ഇ . ഇ യുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.തുടര്‍ന്നും റോഡ് പണിയുടെ കാര്യത്തില്‍ മെല്ലേ പോക്ക് നയം തുടര്‍ന്നാല്‍ നിരഹാര സമരം ഉള്‍പ്പെടേ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകാനും ചുള്ളിക്കരയില്‍ ചേര്‍ന്ന മേഖല ഭാരവാഹികളുടെയും ,യൂണിറ്റ് ഭാരവാഹികളുടെയും യോഗം തീരുമാനിച്ചൂ. യോഗത്തില്‍ മേഖല പ്രസിഡണ്ട് സി.റ്റി ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു ജില്ല. സെക്രട്ടറി സജി കുരുവിനാവേലില്‍ ഉല്‍ഘടനം ചെയ്തു.മുന്‍ ജില്ലാ പ്രസിഡന്റ് പി.ഐ ജോസഫ്, മേഖല വൈസ് പ്രസിഡന്റ് എം.കഞ്ഞികൃഷ്ണ്‍,ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ബി.മൊയ്തു ഹാജി, ജോണി , സാമൂഹ്യ പ്രവര്‍ത്തകനും ഭാരവാഹിയും ആയ സൂര്യ ഭട്ട്, മേഖലയിലെ യൂണിറ്റില്‍ നിന്നെത്തിയ പ്രസിഡന്റ് മാര്‍ ,ജനറല്‍ സെക്രട്ടറി മാര്‍,എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി കെ. അഷറഫ് സ്വാഗതവും പി.എന്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.