- രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയുടെ രണ്ടാംഘട്ടം മെക്കാഡം ടാറിങ്ങ് നായുള്ള സര്‍വ്വേ ആരംഭിച്ചു. പൂടംകല്ല് മുതല്‍ പാണത്തൂര്‍ ചിറക്കടവ് വരെ വരെയുള്ള 18 കിലോമീറ്റര്‍ റോഡ് മെക്കാഡം ടാറിങ് ചെയ്യാനായുള്ള സര്‍വ്വേകാണ് തുടക്കമായത്. ഇതിനായി 35 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ നടത്തുന്നതിന് മുന്നോടിയായാണ് സര്‍വേ നടപടികള്‍ നടത്തുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് 35 കോടി രൂപ അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം സര്‍വേ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറനാണ് ഇപ്പോള്‍ സര്‍വ്വ നടത്തുന്ന ടീമിനോട് പൊതുമരാമത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തി ആരംഭിക്കാനാകും എന്നാണ് പൊതുമരാമത്ത് കരുതുന്നത്. സര്‍വേ നടപടികളുടെ ഔപചാരികമായ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയില്‍ കളര്‍ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, വൈസ് പ്രസിഡണ്ട് ടി.കെ നാരായണന്‍, ഓവര്‍സിയര്‍ ബീ.വി ബിന്ദു, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി. രഞ്ജിനി, പഞ്ചായത്തംഗം രേഖ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഒക്ലാവ് കൃഷ്ണന്‍, ബി.രത്‌നാകരന്‍ നമ്പ്യാര്‍, എന്‍.മധു, എച്ച്.വിഘ്‌നേശ്വര ഭട്ട്, എം.കെ മാധവന്‍നായര്‍, പനത്തടി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഷാലുമാത്യു, എന്നിവര്‍ സന്നിഹിതരായിരുന്നു