പാണത്തൂർ സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരിച്ച് മാങ്കോസ്റ്റിൻ മരം നട്ടു.

രാജപുരം : ജൂലൈ 5 ബഷീർ ദിനം ജി ഡബ്ല്യു എച്ച് എസ് പാണത്തൂർ വൈവിധ്യങ്ങളായ പരിപാടികളോട് കൂടി സംഘടിപ്പിച്ചു. സ്കൂൾ എച്ച്എം എ.എൻ.കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. യു.പി വിഭാഗം എസ്. ആർ. ജി കൺവീനർ പി.മനീഷ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾ ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളായി അരങ്ങിലെത്തി. മറ്റു കുട്ടികളുമായി സംവദിച്ചു. സാറാമ്മയും സൈനബയും ബഷീറും പൊൻകുരിശ് തോമായും അരങ്ങിൽ എത്തിയപ്പോൾ കുട്ടികൾക്ക് അത് വേറിട്ടൊരനുഭവമായി മാറി. തുടർന്ന് ബാല്യകാല സഖിയിലെ ഇമ്മിണി ബല്യ ഒന്ന് എന്ന ദൃശ്യവിഷ്കാരവും, സുൽത്താന്റെ പാട്ടുകളും കൃതികളും വേദിയെ സമ്പന്നമാക്കി തുടർന്ന് ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം നട്ടുകൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു.

Leave a Reply