രാജപുരം: മാലക്കല്ല് സെന്റ് മേരിസ് എ.യുപി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വായനാ കോർണറിന്റെ ഉദ്ഘാടനം ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ ഹോസ്ദുർഗ് എ. ഇ. ഒ ശ്രീമതി മിനി ജോസഫ് നിർവഹിച്ചു. സ്കൂളിലെ കുട്ടികളിലെ കലാവാസനകൾ വളർത്താനും ഇടവേളകൾ സർഗ്ഗ വേളകൾ ആക്കി മാറ്റി ആനന്ദകരമാക്കാനും.കലാവേളകൾക്കുള്ള ഒരിടമായും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ആധുനികലോകത്തിൽ അതിവേഗം തങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് വളർത്താനും ഈ വായന കോർണർ കുട്ടികൾക്ക് ഉപകാരപ്പെടും.മാനസികമായ ഉല്ലാസത്തിനും കലാപരവും സാഹിത്യപരവുമായ പ്രവർത്തനങ്ങൾക്കും ഇത് കുട്ടികളെ സഹായിക്കും.സ്കൂൾ പ്രധാന അധ്യാപകൻ സജി എം എ ഉദ്ഘാടന ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഭാഷ ക്ലബ്ബ് കൺവീനർ അനിൽ തോമസ് പരിപാടിക്ക് നന്ദി പറഞ്ഞു. ബഡ്ഡിംഗ് റൈറ്റേഴ്സിലും ഭാഷാ ക്ലബ്ബിലും അംഗങ്ങളായിരിക്കുന്ന കുട്ടികൾ ചടങ്ങിൽസന്നിഹിതരായിരുന്നു