കോടോത്ത് സ്കൂളിൽ നിറങ്ങളിൽ നിറഞ്ഞ് ബഷീർ കഥാപാത്രങ്ങൾ

രാജപുരം : ബഷീർ കൃതികളിൽ തങ്ങൾ വായിച്ചാസ്വദിച്ച കഥാപാത്രങ്ങൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി കൺമുന്നിൽ വന്നപ്പോൾ കുട്ടികൾക്ക് വിസ്മയം! ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി കോടോത്ത് അംബേദ്ക്കർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഭാഗമായാണ് ബഷീറിൻ്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളുടെ പ്രദർശനവും നടന്നത്. മജീദും പാത്തുമ്മയും ഒറ്റക്കണ്ണൻ പോക്കറും മണ്ടൻ മൂത്തപ്പയും സൈനബയും എട്ടുകാലി മമ്മൂഞ്ഞുമെല്ലാം നിശബ്ദമായി തങ്ങളോട് സംവദിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂളിലെ ചിത്രകലാ അധ്യാപകൻ ടി.കെ.ബിനു ആണ് കഥാപാത്രങ്ങൾക്ക് ചിത്രരൂപം നൽകിയത്. ഇതിൻ്റെ ഭാഗമായി ബഷീർ കൃതികളുടെ രംഗാവിഷ്ക്കാരവും നടന്നു.
സ്കൂൾ പ്രധാനാധ്യാപകൻ കെ. അശോകൻ, വിദ്യാരംഗം കൺവീനർ കെ.ടി.എം.അബ്ദുൾ റഹീം , സീനിയർ അസിറ്റൻ്റ് പി.ജി.പ്രശാന്ത് , പി.പ്രസീജ , കെ.വി. മനോജ് കുമാർ, കെ.ജനാർദ്ദനൻ , വി. വി.വിജിത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply