രാജപുരം: ലോക ജനസംഖ്യാ ദിനം കോടാത്ത് ഡോ. അംബേദ്ക്കർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സമുചിതമായി ആചരിച്ചു.
ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളെക്കുറിച്ചും അത് വികസനത്തിലും സുസ്ഥിരതയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന വിവിധ പരിപാടികൾ ദിനാചാരണത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു, ദിനാചരണ പരിപാടിക്ക് അധ്യാപകരായ നിഷാന്ത് രാജൻ,രമ്യമോൾ എന്നിവർ നേതൃത്വം നൽകി. സീനിയർ അസിസ്സൻ്റ് പി.ജി.പ്രശാന്ത് , കെ.ജനാർദ്ദനൻ, ടി.കെ.ബിനു, കെ.വി.മനോജ് കുമാർ, എം.ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.