എൻഡോസള്‍ഫാന്‍ അതിജീവിതരുടെ സംരംഭമായ സായി ശ്രീഗാര്‍മെന്റ് സ്റ്റോര്‍ മുട്ടിച്ചരലിൽ പ്രവര്‍ത്തനം തുടങ്ങി.

രാജപുരം : കാസര്‍കോട് ജില്ലയിലെ എൻഡോസള്‍ഫാന്‍ അതിജീവിതരുടെ സംരംഭമായ സായി ശ്രീഗാര്‍മെന്റ് സ്റ്റോര്‍ മുട്ടിച്ചരലിൽ പ്രവര്‍ത്തനം തുടങ്ങി. സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ദിനേശ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. അഡ്വ.മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ദാമേദരന്‍, അമ്പലത്തറ കുഞ്ഞികൃഷഅണന്‍, ഉഷാ കുമാരി, ജയരാജ് എന്നിവര്‍ സംസാരിച്ചു. വിശാല , ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ കാട്ടുമാടത്തുളള സായി ഗ്രാമത്തില്‍ നിന്നും മുപ്പതോളം പേര്‍ ചേര്‍ന്നാണ് തയ്യല്‍ ജോലി ചെയ്യുന്നത്.

Leave a Reply